Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:36 AM IST Updated On
date_range 10 May 2022 5:36 AM ISTവികസനം: എം. മുകേഷ് എം.എൽ.എയുടെ അവകാശവാദം ശരിയല്ലെന്ന് ആം ആദ്മി
text_fieldsbookmark_border
കൊല്ലം: എം. മുകേഷ് എം.എൽ.എയുടെ കൊല്ലം നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ അവലോകനം ശരിയല്ലെന്ന് ആം ആദ്മി പാർട്ടി ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1340 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയെന്ന് അദ്ദേഹം അവകാശപ്പെടുമ്പോഴും അതിന്‍റെ ഒരു ഗുണവും ജനങ്ങൾക്ക് ലഭിക്കുന്നില്ല. മണ്ഡലത്തിലെ മിക്ക റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. തുറമുഖ വികസനവും നടന്നിട്ടില്ല. കല്ലുപാലം പൊളിച്ചിട്ട് മൂന്നു വർഷത്തിലേറെയായെങ്കിലും അതിന്‍റെ പണി പൂർത്തിയായിട്ടില്ല. ലിങ്ക് റോഡിന്‍റെ മൂന്നാംഘട്ടവും പൂർത്തിയായിട്ടില്ല. റിപ്പോർട്ടിൽ പൂർത്തിയാക്കിയ ഒരു പദ്ധതിയെക്കുറിച്ച് പോലും പറയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സംസ്ഥാന അസി. സെക്രട്ടറി എം.എസ്. വേണുഗോപാൽ, കൊല്ലം കൺവീനർ സജാദ് ചടയമംഗലം, ടൈറ്റസ് ഫെർഡിനന്‍റ്, വിനീഷ് ലൂക്കോസ്, മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story