Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:36 AM IST Updated On
date_range 10 May 2022 5:36 AM ISTപാചകവാതക വിലവർധനക്കെതിരെ സമരം
text_fieldsbookmark_border
കൊല്ലം: പാചകവാതക വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. കൊല്ലം സെൻട്രൽ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പാലയ്ക്കൽ അധ്യക്ഷതവഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ഹർഷാദ് മുതിരപ്പറമ്പ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അസൈൻ പള്ളിമുക്ക്, സംസ്ഥാന നിർവാഹകസമിതി അംഗം ഷംല നൗഷാദ്, ജില്ല ഭാരവാഹികളായ ഉല്ലാസ് ഉളിയകോവിൽ, സജാദ് മലവയൽ, ആഷിഖ് ബൈജു, അജ്മൽ അജു, കബീർ ഞാറയ്ക്കൽ, നിഷാദ്, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവാഹത്തിൽ പങ്കെടുത്തവർക്ക് പച്ചക്കറി വിത്ത് കൊട്ടിയം: സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുത്തവർക്ക് പച്ചക്കറി വിത്ത് നൽകി ഡി.വൈ.എഫ്.ഐ കല്ലുവാതുക്കൽ നടയ്ക്കൽ യൂനിറ്റ് കമ്മിറ്റി അംഗം വരിഞ്ഞം പടിഞ്ഞാറ്റടത്ത് വീട്ടിൽ സംഗീതയുടെയും തിരുവല്ല നെടുമ്പ്രം ചൈത്രം വീട്ടിൽ ഉമേഷ്‌കുമാറിന്റെയും വിവാഹത്തിനാണ് ആശംസ കാർഡിനൊപ്പം ഡി.വൈ.എഫ്.ഐ വിത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story