Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനൂതന പദ്ധതികളുമായി...

നൂതന പദ്ധതികളുമായി തഴുത്തല നാഷനൽ പബ്ലിക് സ്കൂൾ

text_fields
bookmark_border
must കൊല്ലം: അന്തർദേശീയ തലത്തിലേക്കെന്ന്​ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 3500ൽ പരം മികച്ച ലീഡ് സ്കൂൾ ശൃംഖലയിലേക്കാണ്​​ നാഷനൽ സ്കൂൾ എത്തിയത്​​. സ്മാർട്ട് ക്ലാസുകളുടെ പരമാവധി ഉപയോഗം, സ്റ്റുഡന്‍റ്​ ആൻഡ്​​ പേരന്‍റ്​ ആപ്​ എന്നിവ പ്രത്യേകതയാണ്​. ഓൺലൈൻ പഠനത്തിലെ ബുദ്ധിമുട്ട്​ പരിഹരിക്കാൻ സ്കൂളിലെ വിദ്യാർഥികൾ ആവിഷ്​കരിച്ച ആപ്ലിക്കേഷൻ നൂതനമാണ്. കോഡിങ്​ ആൻഡ്​ റോബോട്ടിക് സാങ്കേതികവിദ്യ സൗജന്യമായി അവധിക്കാല കോഴ്സായും നടത്തുന്നു. ഹസ്വകാല കോഴ്സിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഐ.ഐ.ടി അംഗീകൃത സർട്ടിഫിക്കറ്റും 2000 മുതൽ 5000 രൂപ വരെയുള്ള സ്കോളർഷിപ് വൗച്ചറും നൽകും. സ്​കൂളിലെ പ്രവേശനോത്സവം 12ന്​ രാവിലെ 10ന്​ മുൻ എം.പി. പി. രാജേന്ദ്രൻ ഉദ്​ഘാടനം ചെയ്യും. ലീഡ് സ്കൂൾ സംവിധാനത്തിന്‍റെ ഉദ്ഘാടനം അഡ്വ. ബിന്ദു കൃഷ്ണ നിർവഹിക്കും. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അധ്യക്ഷതവഹിക്കും. സൗജന്യ കോഴ്സുകൾക്ക് 0474 2535425, 9495638829 നമ്പറുകളിൽ ബന്ധപ്പെടാം. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ, പ്രിൻസിപ്പൽ നാസിം സെയിൻ, റിയാസ്​, സാജിദ്​ ഷാജഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story