Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുട്ടികള്‍ അഷ്ടമുടി...

കുട്ടികള്‍ അഷ്ടമുടി കായലിന്‍റെ സംരക്ഷകരാകണം- മേയര്‍

text_fields
bookmark_border
കൊല്ലം: കുട്ടികള്‍ അഷ്ടമുടി കായലിന്‍റെ സംരക്ഷകരാകണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെയും കലാകാരന്മാരുടെ കൂട്ടായ്മയു​െടയും നേതൃത്വത്തില്‍ പബ്ലിക് ലൈബ്രറിയില്‍ ആരംഭിച്ച 'വരയും കുറിയും- കുട്ടിക്കൂട്ടം' പഠനകളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' എന്ന കുറിപ്പോടുകൂടി അഷ്ടമുടിയുടെ ചിത്രം വരച്ച്​ മേയര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി.മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം പി. ഉഷാകുമാരി, ആശ്രാമം സന്തോഷ്, രാമചന്ദ്രന്‍ അശ്വനി, ഗോപികകണ്ണന്‍, വസന്തകുമാരി എന്നിവർ സംസാരിച്ചു. ​േമയ് 14ന് കളരി സമാപിക്കും. ധനസഹായം മയ്യനാട്: ലോക മാസ്റ്റേഴ്സ് കായികതാരവും സ്വർണമെഡൽ ജേതാവും കശുവണ്ടി തൊഴിലാളിയുമായ മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിലെ ഷിബക്ക്​ വിദേശ മീറ്റിൽ പങ്കെടുക്കുന്നതിനായി കെ.എസ്.എസ്.പി.യു മയ്യനാട് യൂനിറ്റ് ധനസഹായം നൽകി. 10000 രൂപയുടെ ചെക്ക് യൂനിറ്റ് വൈസ് പ്രസിഡന്‍റ്​ കെ. വിദ്യാസാഗർ കൈമാറി. എം. റാഷിദ, കെ. സജീവ് കുമാർ, എസ്. മോഹനദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story