Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:35 AM IST Updated On
date_range 10 May 2022 5:35 AM ISTഏകദിന സമ്മർ ക്യാമ്പ്
text_fieldsbookmark_border
ഇരവിപുരം: അയത്തിൽ വി.വി.വി.എച്ച്.എസ്.എസിന്‍റെ നേതൃത്വത്തിൽ 11ന് സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്കൂളിലെ അധ്യാപകർ നേതൃത്വം നൽകും. അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ ഏത് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പങ്കെടുക്കാം. സീറ്റുകൾ പരിമിതമാണ്. ഭക്ഷണസൗകര്യം ഉണ്ടായിരിക്കും. സൗജന്യ രജിസ്ട്രേഷന് സ്കൂൾ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 95622 91026, 94967 39315. ചിന്മയ ജയന്തി ആഘോഷം കുണ്ടറ: ചന്ദനത്തോപ്പ് ചിന്മയ ഹയർ സെക്കൻഡറി സ്കൂളിൽ 106ാം ചിന്മയ ജയന്തി ദിനാചരണം നടത്തി. തിരുവനന്തപുരം ആയുർവേദ കോളജ് അസോസിയറ്റ് പ്രഫസർ ഡോ. രാജ്മോഹൻ ചിന്മയ, കല്യാൺ ചൈതന്യ, പ്രഫ. എസ്. ബാലകൃഷ്ണപിള്ള, കുണ്ടറ ജി. ഗോപിനാഥ്, പ്രിൻസിപ്പൽ എ. നിർമല, വൈസ് പ്രിൻസിപ്പൽ എസ്.എസ്. നിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story