Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:35 AM IST Updated On
date_range 10 May 2022 5:35 AM IST'റോഡ് സഞ്ചാരയോഗ്യമാക്കണം'
text_fieldsbookmark_border
ചാത്തന്നൂർ: കല്ലുവാതുക്കൽ നടയ്ക്കൽ വാർഡിലെ മുളയിലഴികത്ത് ജങ്ഷൻ - വാഴപ്പള്ളി വാതുക്കൽ ഏലാ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 30 വർഷത്തിലധികം പഴക്കമുള്ള റോഡിന് നാല് മീറ്റർ വീതിയും 200 മീറ്റർ നീളവുമുണ്ട്. 2017-18 വർഷത്തെ ഗ്രാമസഭയിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമാണപദ്ധതി പാസാക്കിയിരുന്നു. തുടർന്ന് നിർമാണം വൈകുന്നത് കാണിച്ച് ഓംഡുസ്മാനും വകുപ്പു മന്ത്രികും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റോഡ് അടിയന്തരമായി നിർമിക്കണമെന്ന് ഉത്തരവും വന്നു. എന്നാൽ, നാളിതുവരെ റോഡ് നിർമാണം നടത്താൻ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. കുത്തനെയുള്ള ഇറക്കമുൾപ്പെടെ യാത്ര ദുരിതമായ വഴിയാണിത്. വില്ലേജിലെ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട കൃഷി മുടങ്ങാത്ത ഏലായാണ് ഇവിടെയുള്ളത്. വയോധികർ ഉൾപ്പെടെ എട്ടോളം കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. അടിയന്തരമായി ഫണ്ട് അനുവദിച്ച് റോഡ് നിർമാണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. പിക്-അപ് വാൻ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക് ചാത്തന്നൂർ: പിക്-അപ് വാൻ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ചാത്തന്നൂർ വരിഞ്ഞം സ്വദേശി സന്തോഷ്‌കുമാറിനാണ് (48) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ശീമാട്ടി ജങ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നു വന്ന പിക്-അപ് വാൻ കൊല്ലം ഭാഗത്തുനിന്നു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്നു തെറിച്ചു വീണ സന്തോഷ് കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story