Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:34 AM IST Updated On
date_range 10 May 2022 5:34 AM ISTമാമ്പഴക്കാലം സമാപിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: നീന്തൽ പരിശീലനത്തിന് സ്‌കൂളുകളുമായി സഹകരിച്ച് നൂതന പദ്ധതി ആവിഷ്കരിക്കുമെന്ന് എ.എം. ആരിഫ് എം.പി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കൊല്ലം ജില്ല കോഓഡിനേഷൻ കമ്മിറ്റി എം.ജെ.വി മാളിൽ സംഘടിപ്പിച്ച നാല് ദിവസം നീളുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കുട്ടികൾ തയാറാക്കിയ കൈയെഴുത്ത് പുസ്തകം മനോജ് അഴീക്കലിന് നൽകി എം.പി പ്രകാശനം ചെയ്തു. ബാലമിത്ര പുരസ്‌കാര ജേതാവ് ബിജു മാവേലിക്കര, കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ അരുൺ ഭാരതീയൻ, നഗരസഭ കൗൺസിലർ എൽ. സിന്ധു, വനമിത്ര പുരസ്കാര ജേതാവ് ജി. മഞ്ജുകുട്ടൻ, ക്യാമ്പ് കോഓഡിനേറ്റർ ഗൗരി എസ്. കുമാർ, അനിൽ കിഴക്കടത്ത്, ആദിത്യ സന്തോഷ്, അനു നാരായണൻ, റാഫി പോച്ചയിൽ, സ്മിജിൻ ദത്ത്, അജ്മൽ എന്നിവർ സംസാരിച്ചു. ചിത്രo: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പിന്റെ സമാപന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
