Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓടിക്കൊണ്ടിരുന്ന കോളജ്...

ഓടിക്കൊണ്ടിരുന്ന കോളജ് ബസിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്​

text_fields
bookmark_border
ചാത്തന്നൂർ: . തിങ്കളാഴ്ച വൈകീട്ട്​ ആറരയോടെ ചാത്തന്നൂർ നിന്ന്​ പരവൂരിലേക്ക് പോകുകയായിരുന്ന പെരുമൺ എൻജിനീയറിങ്​ കോളജിന്‍റെ ബസിനാണ് മീനാട് ധർമശാസ്താക്ഷേത്രത്തിന് സമീപം തീപിടിച്ചത്. തീപ്പൊരി പറക്കുന്നത് കണ്ട് നാട്ടുകാർ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തുകയും വാഹനം നിർത്തി തീയണക്കുകയും ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഡ്രൈവറും അടക്കം പതിനാറോളം പേർ ബസിൽ ഉണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ പെട്ടെന്ന് തന്നെ ബസിൽ നിന്ന്​ ഇറങ്ങുകയും നാട്ടുകാർ തീ പടരാതിരിക്കാൻ വെള്ളം ഒഴിക്കുകയും ചെയ്തതോടെ വൻ അപകടം ഒഴിവായി. വൈദ്യുതി ഷോർട്ട്​ സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം. ചാത്തന്നൂർ പൊലീസ് കേസെടുത്ത് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story