Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:28 AM IST Updated On
date_range 10 May 2022 5:28 AM ISTഡോ. സുകുമാർ അഴീക്കോട്-തത്ത്വമസി പുരസ്‌കാരം എൻ.കെ.പ്രേമചന്ദ്രന്
text_fieldsbookmark_border
കൊല്ലം: തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ ഡോ. സുകുമാർ അഴീക്കോട്-തത്ത്വമസി പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അർഹനായി.11111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 14ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ (സരസ്വതി ഹാൾ) അക്കാദമി രക്ഷാധികാരി ജസ്റ്റിസ് കെമാൽ പാഷ പുരസ്‌കാരം സമ്മാനിക്കും. മുല്ലക്കര രത്‌നാകരൻ, കുരീപ്പുഴ ശ്രീകുമാർ, എം. നൗഷാദ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. അക്കാദമി രക്ഷാധികാരി റിട്ട. ജസ്റ്റിസ് കെമാൽ പാഷ, ചെയർമാൻ ടി.ജി. വിജയകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. സമഗ്ര സംഭാവനക്ക് ഡോ. ഓമന ഗംഗാധരൻ, ഡോ. സരസ്വതി ഷംസുദ്ദീൻ, വിജയകുമാരി, മിനു പ്രേം, സുഗത പ്രമോദ്, പ്രഫ. വി. ഹർഷകുമാർ എന്നിവരും അർഹരായി. ചെയർമാൻ ടി.ജി. വിജയകുമാർ, സെക്രട്ടറി വി.വി. ജോസ് കല്ലട, ശിവരാജൻ കോവിലഴികം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story