Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:34 AM IST Updated On
date_range 9 May 2022 5:34 AM ISTപത്തനാപുരം നഗരത്തിലെ ഭക്ഷണശാലകളില്‍ പരിശോധന
text_fieldsbookmark_border
പത്തനാപുരം: നഗരത്തിലെ ഭക്ഷണശാലകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടന്നു. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കണ്ട സ്ഥലത്ത് നോട്ടീസ് നൽകുകയും ലൈസൻസ് പുതുക്കാത്ത ഭക്ഷണ ശാലകളിൽ നോട്ടീസും ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർക്ക് ഉടൻ കാർഡെടുക്കാൻ വേണ്ട സംവിധാനമൊരുക്കാനും നിർദേശം നൽകി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശംവെച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരവധി ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണവും മത്സ്യവും മാംസവും അധികൃതർ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ നഗരത്തിലെ രണ്ട് ഹോട്ടൽ പൂട്ടിച്ചു. അഞ്ച് പേർക്ക് നോട്ടീസും നൽകി. ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടലുകളാണ് പൂട്ടിച്ചത്. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി. ആരോഗ്യ-ഭക്ഷ്യ സുരക്ഷ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ അംബിക, അസിസ്റ്റന്‍റ് ജൂനിയർ ഇൻസ്പെക്ടർമാരായ അതുല്യ, അച്ചുമോൾ, ഭക്ഷ്യ സുരക്ഷ സർക്കിൾ എസ്. നിഷാറാണി, ഓഫിസ് ജീവനക്കാരായ എസ്. സുബി, പഞ്ചായത്ത് ഓഫിസ് അംഗം മനോജ് എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story