Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:34 AM IST Updated On
date_range 9 May 2022 5:34 AM ISTദുർഗന്ധവും പ്രാണിശല്യവും രൂക്ഷം
text_fieldsbookmark_border
പന്നിവളർത്തൽ കേന്ദ്രത്തിൽനിന്ന് അഞ്ചൽ: പന്നിവളർത്തൽ കേന്ദ്രത്തിൽനിന്ന് വമിക്കുന്ന ദുർഗന്ധവും പ്രാണികളുടെ ശല്യവുംമൂലം ദുരിതത്തിലായിരിക്കുകയാണ് ഒരു പ്രദേശം. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം കൊച്ചുമുകൾ, കുഴുമ്പാലോട്, ഒഴുകുപാറയ്ക്കൽ മുതലായ പ്രദേശത്താണ് ജനജീവിതം ദുസ്സഹമായത്. ഇവിടെ കുഴുമ്പാലോട് മലയിൽ പ്രവർത്തിക്കുന്ന പന്നിവളർത്തൽ കേന്ദ്രത്തിൽ നിന്നാണ് ദുർഗന്ധവും പ്രാണികളും സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. വലിയ ഈച്ചകൾ ആഹാരസാധനങ്ങളിലും കുടിവെള്ളത്തിലും പാത്രങ്ങളിലും വന്നിരിക്കുന്നതുമൂലം കുടിവെള്ളവും ആഹാരസാധനങ്ങളും മലിനമാകുന്നതിനാൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവിടത്തെ പന്നിഫാമിനെതിരെ നാട്ടുകാർ ആരംഭഘട്ടത്തിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാരിലെ പ്രധാനികളെയും ഫാം നടത്തിപ്പുകാർ സ്വാധീനം ചെലുത്തി തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിലവിലുള്ള ഫാമിനടുത്തായി മറ്റൊരു പന്നിവളർത്തൽ കേന്ദ്രം കൂടി അടുത്തകാലത്തായി ആരംഭിക്കുന്നതിന് ലൈസൻസ് നൽകിയത് നാട്ടുകാരിൽ ആശങ്കയുണർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story