Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:34 AM IST Updated On
date_range 9 May 2022 5:34 AM ISTകെ -റെയിലില്‍ സാംസ്കാരിക നായകര്‍ നിസ്സംഗത വെടിയണം -ആര്യാടന്‍ ഷൗക്കത്ത്
text_fieldsbookmark_border
കൊല്ലം: കെ- റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമ്പോള്‍ സാംസ്കാരിക നായകര്‍ നിസ്സംഗത വെടിയണമെന്ന് സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. 'കെ-റെയില്‍ വേഗതയല്ല വേദനമാത്രം' എന്ന മുദ്രാവാക്യവുമായി സംസ്‌കാര സാഹിതി സാംസ്കാരിക യാത്രക്ക് ചാത്തന്നൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ അദ്ദേഹം. ചാത്തന്നൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. പ്രതാപവര്‍മ തമ്പാന്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചാത്തന്നൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി. പ്രദീപ്കുമാര്‍, സംസ്‌കാര സാഹിതി സംസ്ഥാന ഭാരവാഹികളായ വൈക്കം എം.കെ. ഷിബു, കെ.എം. ഉണ്ണികൃഷ്ണന്‍, കെ.ആര്‍.ജി. ഉണ്ണിത്താന്‍, അഡ്വ. ഷാന്‍ പത്തനാപുരം, ജില്ല ചെയര്‍മാന്‍ എബി പാപ്പച്ചന്‍, കണ്‍വീനര്‍ ഇഖ്ബാല്‍ ക്ലാപ്പന, പരവൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ എസ്. ശ്രീജ, ആദിച്ചനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല ബിനു, സുഭാഷ് പുളിക്കന്‍, എസ്. ശ്രീലാല്‍, എ. ഷുഹൈബ്, എന്‍. ഉണ്ണികൃഷ്ണന്‍, പ്രതീഷ് കല്ലുവാതുക്കല്‍, ബിജു പാരിപ്പള്ളി, വിനോദ് പാരിപ്പള്ളി എന്നിവർ സംസാരിച്ചു. കുണ്ടറയിലെ സ്വീകരണയോഗം പി.സി. വിഷ്ണുനാഥ് എം.എല്‍.എയും ഭരണിക്കാവില്‍ സി.ആര്‍. മഹേഷ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകം 'കലികാലക്കല്ല്' അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story