Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:33 AM IST Updated On
date_range 9 May 2022 5:33 AM ISTസാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ യുവാക്കൾ മുന്നിട്ടിറങ്ങണം -മന്ത്രി
text_fieldsbookmark_border
കൊട്ടാരക്കര: സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സി.പി.എം മാവടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കനിവ് പാലിയേറ്റിവ് കെയർ സെന്‍ററിന്‍റെ പ്രവർത്തനോദ്ഘാടനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കനിവ് പാലിയേറ്റിവ് കെയർ സെന്‍റർ പ്രസിഡന്‍റ് ഡി.എസ്. സുനിൽ അധ്യക്ഷത വഹിച്ചു. ആർ. രാജേഷ് കുമാർ, പി.കെ. ജോൺസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ. അജി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മീര എസ്. മോഹൻ എന്നിവർ സംസാരിച്ചു. ആയുർവേദ, അലോപ്പതി, നേത്ര പരിശോധന, ലാബ് പരിശോധന ക്യാമ്പുകൾ തുടർന്ന് നടന്നു. 14 പേർക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള സാമ്പത്തിക സഹായവും വളന്‍റിയർമാർക്കുള്ള ഐഡന്‍റിറ്റി കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story