Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM ISTചവറ പഞ്ചായത്ത് പ്രസിഡന്‍റ് തുളസീധരൻ പിള്ളക്ക് നാട് വിട നൽകി
text_fieldsbookmark_border
ചവറ: വെള്ളിയാഴ്ച വാഹനാപകടത്തിൽ മരിച്ച ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ആർ.എസ്.പി ജില്ല എക്‌സിക്യൂട്ടിവ് അംഗവുമായ എസ്. തുളസീധരൻപിള്ളക്ക് നാട് വിട നൽകി. രാവിലെ ഒമ്പതിന് ജില്ല ആശുപത്രിയിൽനിന്ന് ബന്ധുക്കളും പാർട്ടി പ്രവർത്തകരും മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായി ആർ.എസ്.പി ജില്ല കമ്മിറ്റി ഓഫിസിലും ചവറ മണ്ഡലം കമ്മിറ്റി ഓഫിസിലും ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിലും പൊതുദർശനത്തിന് വെച്ചു. വൈകീട്ടോടെ മൃതദേഹം സംസ്കരിച്ചു. നാടിൻെറ നാനാതുറകളിൽനിന്നും നിരവധി പേരാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. പ്രസിഡന്‍റിനോടുള്ള ആദരസൂചകമായി ഞായറാഴ്ച ചവറ പഞ്ചായത്ത് പരിധിയിൽ കടകമ്പോളങ്ങൾ അടച്ചിട്ടു. രമേശ് ചെന്നിത്തല എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, മുൻമന്ത്രി ഷിബു ബേബിജോൺ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, ടി.സി. വിജയൻ, ടി.കെ. സുൽഫി, ബിന്ദുകൃഷ്ണ, പി. ജർമിയാസ്, ചവറ ഹരീഷ് കുമാർ, കോലത്ത് വേണുഗോപാൽ, ജില്ല പഞ്ചായത്തംഗം സിപി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്‍റ് സോഫിയ സലാം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, ഡി. സുനിൽകുമാർ, ഇ. റഷീദ്, പുലത്തറ നൗഷാദ്, വിഷ്ണുമോഹൻ, എസ്. ലാലു, ആർ. വൈശാഖ്, ഷാനവാസ് എന്നിവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story