Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭക്ഷ്യസുരക്ഷ പരിശോധന:...

ഭക്ഷ്യസുരക്ഷ പരിശോധന: നഗരത്തിൽ നാല് ഹോട്ടലുകൾ പൂട്ടി

text_fields
bookmark_border
കരുനാഗപ്പള്ളി: നഗരസഭ അധികൃതരും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി നഗരത്തിലെ നാല് ഹോട്ടലുകൾ അടച്ചുപൂട്ടി. ഷവർമ വിൽപന നടത്തുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ, പലതവണ ഉപയോഗിച്ച എണ്ണ, മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് എന്നിവയും കണ്ടെത്തി. മതിയായ ശുചീകരണ, സാനിറ്റേഷൻ സൗകര്യങ്ങൾ പല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് നാല് സ്ഥാപനങ്ങൾ പൂട്ടാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള ഹോട്ടലുകളാണ് അടപ്പിച്ചത്. ഇവിടെ ദേശീയപാതക്ക്​ സമീപം കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കടകളിൽ കച്ചവടം നടത്തിവന്നിരുന്ന പച്ചക്കറി കടകൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി നീക്കംചെയ്യുന്നതിനും ഇവ ഉന്തുവണ്ടികളിലേക്ക് മാറ്റുന്നതിന് നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്​പെക്ടർ മുഹമ്മദ് ഫൈസൽ, ഭക്ഷ്യസുരക്ഷ ഓഫിസർ അനീഷ, ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർമാരായ റെനീഷ, നവീന, റജീന എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. ചിത്രം: കരുനാഗപ്പള്ളി ടൗണിലെ കടകളിൽ അധികൃതർ നടത്തിയ പരിശോധന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story