Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:33 AM IST Updated On
date_range 8 May 2022 5:33 AM ISTഅയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
അഞ്ചൽ: ബന്ധുവായ അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയം കരുപ്പോട്ടിക്കാണത്ത് ചാവരയ്യത്ത് വീട്ടിൽ മോഹനൻ (61) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മോഹൻെറ മകനും ബാബുവും തമ്മിൽ നേരത്തേ വാക്കേറ്റമുണ്ടായി. ഇതറിഞ്ഞെത്തിയ മോഹനൻ ബാബുവുമായി വാക്കേറ്റമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന കൊടുവാൾകൊണ്ട് വെട്ടുകയുമായിരുന്നുവത്രേ. കഴുത്തിനും കൈക്കും പരിക്കേറ്റ ബാബുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. ബാബുവിന്റെ പരാതിയിന്മേൽ കേസെടുത്ത അഞ്ചൽ പൊലീസ് മോഹനനെ കരുപ്പോട്ടിക്കോണത്തുനിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story