Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:31 AM IST Updated On
date_range 8 May 2022 5:31 AM ISTമാമ്പഴക്കാലം - സർഗാത്മക ക്യാമ്പ്
text_fieldsbookmark_border
കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പിൽ പാലക്കാട് സ്വദേശിയും ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവുമായ ജനാർദനൻ പുതുശ്ശേരി അവതരിപ്പിച്ച ജൈവ സംഗീതപരിപാടി ശ്രദ്ധേയമായി. പുള്ളുവൻപാട്ട്, ഉടുക്ക് പാട്ട്, കൃഷിപ്പാട്ട്, കാളകളി പാട്ട്, മയിൽപാട്ട്, വിവിധ നാട്ടുവാദ്യങ്ങളായ പുള്ളോർക്കുടം, ഉടുക്ക് മഴമൂളി, കൊമ്പ്, കോടങ്കി ഉടുക്ക്, തുടി, തപ്പട്ട എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. ക്യാമ്പ് ഡയറക്ടർ സുമൻജിത്ത് മിഷ, ക്യാമ്പ് കോഓഡിനേറ്റർ ഗൗരി എസ്. കുമാർ, കൗൺസിൽ ഭാരവാഹികളായ ജി. മഞ്ജുകുട്ടൻ, അനു നാരായണൻ, അനിൽ കിഴക്കേടത്ത്, റാഫി പോച്ചയിൽ, അനു നാരായണൻ, ആദിത്യ സന്തോഷ് എന്നിവർ നേതൃത്വം നൽകി. ചലച്ചിത്രതാരം വിനു മോഹൻ, ദേശീയ ട്രെയിനർ ബ്രഹ്മനായകൻ മഹാദേവൻ, കവയിത്രി ദിവ്യ ദേവകി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
