Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവി. ശബരീഷിന്...

വി. ശബരീഷിന് പ്രധാനമന്ത്രിയുടെ റിസർച് ഫെലോഷിപ്

text_fields
bookmark_border
കൊല്ലം: പ്രൈം മിനിസ്​റ്റേഴ്​സ് റിസർച് ഫെലോഷിപ്പിന് കൊല്ലം സ്വദേശി വി. ശബരീഷ്​ അർഹനായി. പാലക്കാട് ഐ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുകയാണ്​ ശബരീഷ്​. കൊല്ലം തേവള്ളി ശ്രീലക്ഷ്മിയിൽ ബി. വിജയകുമാറി‍ൻെറയും എം. ഉഷാദേവിയുടെയും മകനാണ്. ഡോ. വിഘ്‌നേശാണ്​ സഹോദരൻ. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്നും ബി.ടെക്, കോഴിക്കോട് എൻ.ഐ.ടിയിൽനിന്നും എം.ടെക് എന്നിവ നേടി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണത്തി‍ൻെറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്​ വേണ്ടിയാണ് കേന്ദ്ര ഗവൺമെന്‍റ്​ പ്രധാനമന്ത്രി റിസർച് ഫെല്ലോഷിപ് പദ്ധതി പ്രഖ്യാപിച്ചത്. --------------------------------- അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലനത്തിന് തുടക്കം (ചിത്രം) കൊല്ലം: സംസ്ഥാന സര്‍ക്കാറി‍ൻെറ രണ്ടാം നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചതിനെ തുടര്‍ന്ന് കൈറ്റ് ജില്ല കോഓഡിനേറ്റര്‍ എന്‍. സുദേവ‍​ൻെറ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടി വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലയില്‍ കേരള ഇന്‍സ്ട്രക്ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷ‍​ൻെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 167 ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളിലെ വിദഗ്ധരായ അധ്യാപകരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം 26000 അമ്മമാര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. മേയ് 20 വരെയുള്ള പരിശീലന പരിപാടിയില്‍ 30 പേര്‍ വീതമുള്ള ബാച്ചുകള്‍ പങ്കെടുക്കും. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് പ്രദേശത്തെ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ -0474 2743066. ഇ-മെയില്‍: dcklm@kite.kerala.gov.in, itschoolklm@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story