Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:28 AM IST Updated On
date_range 8 May 2022 5:28 AM ISTആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsbookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സമഗ്ര വികസനത്തിനായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സി.ആർ. മഹേഷ് എം.എൽ.എ. മുൻ എം.എൽ.എ ആർ. രാമചന്ദ്രന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്നും കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അധ്യക്ഷത വഹിച്ചു. എ. നാസർ, സലിം, ജില്ലപഞ്ചായത്ത് മെംബർമാരായ ഗേളി ഷണ്മുഖൻ, വസന്ത രമേശ്, പഞ്ചായത്ത് മെംബർ യൂസഫ് കുഞ്ഞ്, പഞ്ചായത്ത് സെക്രട്ടറി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
