Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:28 AM IST Updated On
date_range 8 May 2022 5:28 AM IST'നഗരത്തെ ലഹരിമുക്തമാക്കും'
text_fieldsbookmark_border
കൊല്ലം: നഗരത്തിലെ സ്‌കൂള്‍, കോളജ്, അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം എന്നിവ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിൽപന തടയാന്‍ പരിശോധന നടത്തുമെന്ന് കൊല്ലം താലൂക്ക് വികസന സമിതി യോഗം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന ശക്തമാക്കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. റേഷന്‍ കടകളില്‍നിന്നും മാവേലി സ്റ്റോറുകളില്‍നിന്നും അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുടെ അനധികൃതമായ കടത്ത്, കട്ടക്കായല്‍, വട്ട കായല്‍, അഷ്ടമുടി കായല്‍ എന്നിവിടങ്ങളിലെ കൈയേറ്റം, ആശ്രാമം മൈതാനത്തെ അനധികൃത പാര്‍ക്കിങ്, മത്സ്യത്തിലും ബേക്കറി വസ്തുക്കളിലും വിഷവും മായവും ചേര്‍ക്കല്‍ എന്നിവക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. പോളയത്തോട്, മുളങ്കാടകം ശ്മശാനങ്ങളുടെ സംരക്ഷണം, സാമ്പ്രാണിക്കോടിയുടെ അടിസ്ഥാന വികസനം, കല്ലുപാലത്തിൻെറ അപ്രോച് റോഡ് ടെന്‍ഡര്‍ വേഗത്തിലാക്കല്‍, ജില്ല ആശുപത്രിയില്‍ കോവിഡിനായി ഏറ്റെടുത്ത പേ വാര്‍ഡുകള്‍ രോഗികള്‍ക്ക് നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കല്‍, നിര്‍ത്തലാക്കിയ ഗ്രാമീണ ബസ് സര്‍വിസ് പുനഃരാരംഭിക്കല്‍ വിഷയങ്ങളില്‍ പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, വികസനസമിതി അംഗങ്ങളായ കെ. രാജു, ഈച്ചംവീട്ടില്‍ നിയാസ്, ഡി. ഗീതാകൃഷ്ണന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, ചന്ദ്രബാബു, സിറാജുദീന്‍, അബ്ദുല്‍ റഹ്മാന്‍ ഇഖ്ബാല്‍, എന്‍.എസ്. വിജയന്‍, രാധാകൃഷ്ണന്‍ കിളികൊല്ലൂര്‍ ശിവപ്രസാദ്, സോമന്‍, ആര്‍. ദേവദാസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story