Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:28 AM IST Updated On
date_range 8 May 2022 5:28 AM ISTമാതൃശിശു സംരക്ഷണ ക്യാമ്പ്
text_fieldsbookmark_border
കൊല്ലം: ലോക മാതൃദിനത്തോടനുബന്ധിച്ച് കൊല്ലം ഉപാസന ആശുപത്രിയും തേവലക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസിൻെറയും ആഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. തേവലക്കര പുത്തൻസങ്കേതം കെ.സി. പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയിൽ നടക്കുന്ന ക്യാമ്പ് ഞായറാഴ്ച രാവിലെ 10ന് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സിന്ധു അധ്യക്ഷത വഹിക്കും. ആശുപത്രി ഡയറക്ടർ ഡോ. വി.വി. മനോജ്കുമാർ സംസാരിക്കും. ------------------------ നിവേദനം നൽകി കൊല്ലം: താലൂക്ക് വികസനസമിതിയിൽ സ്ഥിരമായി പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സബ് കലക്ടർ സ്ഥിരമായി പങ്കെടുക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സമിതി അംഗങ്ങൾ കലക്ടർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story