Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:28 AM IST Updated On
date_range 8 May 2022 5:28 AM ISTതീർഥാടനപള്ളിയിൽ റാസ
text_fieldsbookmark_border
കുണ്ടറ: നെടുമ്പായിക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് തീർഥാടന പള്ളിയിൽ ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ റാസ നടന്നു. രാവിലെ നടന്ന കുർബാനക്ക് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത, ഫാ. തോമസ് ഡാനിയേൽ ആലഞ്ചേരി, ഫാ. ഗീവർഗീസ് രാജ് പൊരുവഴി എന്നിവർ നേതൃത്വം നൽകി. തുടർന്ന നേർച്ചയൂട്ട് നടന്നു. റാസക്ക് ഇടവക വികാരി ഫാ. ജോസഫ് കെ. ജോൺ തേവലക്കര, ചാക്കോ വർഗീസ്, കോശി ജോൺ എന്നിവർ നേതൃത്വം നൽകി. ---------------------------------------- കരിയർ ഗൈഡൻസ് (ചിത്രം) കുണ്ടറ: കെ.എസ്.ടി.എ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസിൻെറ ജില്ലതല ഉദ്ഘാടനം കാഷ്യൂ ഡെവലപ്മെന്‍റ് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് എസ്. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജീവ്, ജി.കെ. ഹരികുമാർ, ആർ. മഹേഷ്, എസ്. സബിത, ജി. ബാലചന്ദ്രൻ, ബി. ശശികല, വി.കെ. ആദർശ്കുമാർ, ഡി. ജെയിംസ്, ഷിഹാബ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story