Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച ചവറ പഞ്ചായത്ത്​ പ്രസിഡന്‍റിന്‍റെ സംസ്കാരം ഇന്ന്​

text_fields
bookmark_border
കൊല്ലം: വാഹനാപകടത്തിൽ മരിച്ച ആർ.എസ്.പി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ചവറ പഞ്ചായത്ത് പ്രസിഡന്‍റുമായ എസ്. തുളസീധരൻപിള്ളയുടെ സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ എട്ടോടുകൂടി ജില്ല ആശുപത്രിയിൽനിന്ന്​ പാർട്ടി പ്രവർത്തകർ ഏറ്റുവാങ്ങുന്ന ഭൗതികശരീരം വിലാപയാത്രയായി ഒമ്പതിന്​ പാർട്ടി ജില്ല കമ്മിറ്റി ഓഫിസിൽ എത്തിക്കും. 10ഓടെ ചവറ മണ്ഡലം കമ്മിറ്റി ഓഫിസിലും തുടർന്ന്​ വിലാപയാത്രയായി പഞ്ചായത്ത്​ ഓഫിസിലും എത്തിക്കും. അവിടെ പൊതുദർശനത്തിന്​ സൗകര്യമൊരുക്കും. അവിടെനിന്ന് കൊറ്റൻകുളങ്ങരയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. വീട്ടുവളപ്പിൽ വൈകീട്ട്​ മൂന്നോടെ സംസ്​കാര ചടങ്ങുകൾ നടക്കും. ചടങ്ങിനുശേഷം കൊറ്റൻകുളങ്ങരയിൽ അനുശോചനയോഗം ചേരും. ആദരസൂചകമായി ഞായറാഴ്ച ചവറ പഞ്ചായത്ത് പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. ----------------------------- തൊഴിൽ പരിശീലനം കൊല്ലം: ചന്ദനത്തോപ്പ് മാമൂട്ടിൽ കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയം നടത്തുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴിൽ പരിശീലനത്തിന്​ അപേക്ഷ ക്ഷണിച്ചു. ബി.ടെക് /ബി.സി.എ/എം.സി.എ/കമ്പ്യൂട്ടർ ഐച്ഛിക വിഷയമായിട്ടുള്ള ബിരുദം ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ജൂനിയർ സോഫ്​റ്റ്​വെയർ ഡെവലപ്പർ, +2 യോഗ്യത ഉള്ളവർക്ക് റീസ്റ്റൈൽ മാനേജ്മെന്‍റ്​, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്‍റ്​ ടെലികോം തുടങ്ങിയ മേഖലകളിലേക്ക്​ സൗജന്യ തൊഴിൽ പരിശീലനമാണ് നൽകുന്നത്. സർക്കാർ അംഗീകൃത ബി.ബി.എ, എം.ബി.എ ഡിഗ്രികൾ 70 ശതമാനം സ്കോളർഷിപ്പോടെയും പഠിക്കാം. പ്രായപരിധി 18-30. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലിയും സ്​റ്റൈപ്പൻറും ലഭിക്കും. നിലവിൽ 60 സീറ്റുകളാണുള്ളത്. ഫോൺ: 7356535444 , 79070 77687.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story