Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതണ്ണീർപ്പന്തൽ ഉദ്ഘാടനം

തണ്ണീർപ്പന്തൽ ഉദ്ഘാടനം

text_fields
bookmark_border
കൊട്ടാരക്കര: ജില്ല പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് മാതൃകയിൽ ഉമ്മന്നൂർ പഞ്ചായത്തിൽ നെല്ലിക്കുന്നത്ത് നിർമാണം പൂർത്തീകരിച്ച തണ്ണീർപന്തലിന്‍റെ ഉദ്ഘാടനം ശനിയാഴ്ച നെല്ലിക്കുന്നം വില്ലേജ് ഹട്ടിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കഫ്റ്റീരിയ, സ്​നാക്ക്സ്​ ബാർ, ടോയ്​ലറ്റ്, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചിട്ടുള്ളത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ അഡ്വ. വി. സുമലാൽ മുഖ്യപ്രഭാഷണം നടത്തും. കൊല്ലം-പുനലൂര്‍ റെയില്‍വേ ലൈൻ വൈദ്യുതീകരണം ഈ മാസാവസാനം പൂർത്തിയാവും കൊല്ലം: കൊല്ലം-പുനലൂര്‍ റെയില്‍വേ ലൈനിലെ വൈദ്യുതീകരണ ജോലികൾ ​േമയ് അവസാനത്തോടെ പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യുമെന്ന് ദക്ഷിണ റെയിൽവെ ജനറല്‍ മാനേജര്‍ ബി.എസ്. മല്ലയ്യ ഉറപ്പുനല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കൊല്ലം-പുനലൂര്‍, കോട്ടയം-കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ എത്രയും വേഗം പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍ മെമു ട്രെയിനായി ഓടിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ ​േമയ് അവസാനം പൂര്‍ത്തിയായാല്‍ ജൂണ്‍ ആദ്യവാരം ട്രെയിന്‍ ആരംഭിക്കും. പുനലൂര്‍-കൊല്ലം പാതയിലെ വൈദ്യുതീകരണം പൂര്‍ത്തിയായാൽ പാസഞ്ചറിന് പകരം മെമു ട്രെയിന്‍ ഓടിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story