Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:28 AM IST Updated On
date_range 7 May 2022 5:28 AM ISTജാഗ്രത പാലിക്കാം, തക്കാളിപ്പനിക്കെതിരെ
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതുവരെ 82 കേസുകളാണ് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ സര്‍വേ ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളും അംഗൻവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും നല്‍കി. വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാല്‍വെള്ളയിലും പൃഷ്ഠഭാഗത്തും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുളിപ്പിക്കാം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ കുടിക്കാൻ ധാരാളം വെള്ളം നല്‍കണം. ദേഹത്ത് വരുന്ന കുരുക്കള്‍ ചൊറിഞ്ഞ് പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മറ്റു കുട്ടികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. കുട്ടികളെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. രോഗബാധിതരായ കുട്ടികളെ അംഗൻവാടികളിലും സ്‌കൂളുകളിലും വിടരുതെന്നും ഡി.എം.ഒ ഡോ.ബിന്ദു മോഹന്‍ മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പുകള്‍ക്കായി ബി.എല്‍.ഒ ഡേറ്റാ ബാങ്ക് കൊല്ലം: തെരഞ്ഞെടുപ്പുകളുടെ സുഗമ നടത്തിപ്പിനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ ഡേറ്റാ ബാങ്ക് രൂപവത്കരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നോണ്‍ ഗസറ്റഡ് വിഭാഗത്തിൽപെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തുക. ഇതില്‍ നിന്ന് അനുയോജ്യരായവരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിയമിക്കാനാകും. തെരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം പോളിങ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമാണ് ബി.എല്‍.ഒമാര്‍ക്ക് ലഭിക്കുക. www.ceo.kerala.gov.in/bloRegistration.html വഴി ഓണ്‍ലൈനായി ഇ.പി.ഐ.സി നമ്പര്‍ ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. കമീഷന്‍റെ വിവിധ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്വന്തമായുള്ളവരായിരിക്കണം അപേക്ഷകര്‍. വര്‍ഷത്തില്‍ 7200 രൂപ ഫോണ്‍ ചാര്‍ജ് ഉൾപ്പെടെ ലഭിക്കും. ഫോറം വെരിഫിക്കേഷന് ഫോം ഒന്നിന് നാലുരൂപ നിരക്കിലും തെരഞ്ഞെടുപ്പ് മീറ്റിങ് ഒന്നിന് 100 രൂപ നിരക്കിലും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി-േമയ് 20. ഗസറ്റഡ് ജീവനക്കാര്‍, ആരോഗ്യം, ഗതാഗതം, പൊലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, വനം-വന്യജീവി, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, അര്‍ധസര്‍ക്കാര്‍/ പൊതുമേഖല/ കമ്പനി/ബോര്‍ഡ്/ കോര്‍പറേഷന്‍/ ധനകാര്യ/ബാങ്കിങ്/ ജുഡീഷ്യല്‍ ജീവനക്കാര്‍, വിരമിച്ചവര്‍, ബി.എല്‍.ഒ ചുമതലയില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ എന്നിവരും നിലവില്‍ ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പരമാവധി ഉദ്യോഗസ്ഥര്‍ അപേക്ഷിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story