Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:28 AM IST Updated On
date_range 7 May 2022 5:28 AM ISTഅമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം
text_fieldsbookmark_border
കൊല്ലം: സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം 100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക് ശനിയാഴ്ച ജില്ലയില്‍ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാവിലെ 11ന് നിര്‍വഹിക്കും. ജില്ലയിലെ ആദ്യ ക്ലാസ് വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ആകെ 26,000 രക്ഷാകർത്താക്കളെ പരിശീലിപ്പിക്കും. ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റിലുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷാകർത്താക്കള്‍ക്കാണ് ഒന്നാംഘട്ടമായി 30 പേര്‍ വീതമുള്ള ബാച്ചുകളിലായി മേയ് ഏഴു മുതല്‍ 20 വരെ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് സെഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിന് ഓരോ സ്‌കൂളിലെയും ലിറ്റില്‍ കൈറ്റ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും നേതൃത്വം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ - 0474 2743066. മെഡിസെപ് രണ്ടാംഘട്ട വിവര ശേഖരണം ആരംഭിച്ചു കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് പദ്ധതിയുടെ രണ്ടാംഘട്ട വിവരശേഖരണം ട്രഷറികളില്‍ ആരംഭിച്ചു. ഇതുവരെ പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത പെന്‍ഷന്‍കാര്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ അടുത്തുള്ള ട്രഷറിയില്‍ സമര്‍പ്പിക്കണം. നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇ-മെയില്‍ മുഖേനയും പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാന്‍ഡ് കോപ്പി നല്‍കാം. ഇ-മെയിൽ വിലാസങ്ങൾ: പെന്‍ഷന്‍ പേമെന്‍റ് സബ്ട്രഷറി കൊല്ലം cru.ppstklm.try@kerala.gov.in, സബ് ട്രഷറി കൊല്ലം cru.stkollam.try@kerala.gov.in, കരുനാഗപ്പള്ളി cru.stkrgply.try@kerala.gov.in, ചാത്തന്നൂര്‍ cru.stcthur.try@kerala.gov.in, കുണ്ടറ cru.stkudra.try@kerala.gov.in, പരവൂര്‍ cru.stprvr.try@kerala.gov.in, ചവറ cru.stchvra.try@kerala.gov.in, ജില്ല ട്രഷറി കൊല്ലം cru.dtkollam.try@kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story