Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:37 AM IST Updated On
date_range 6 May 2022 5:37 AM ISTകാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
ഓച്ചിറ: കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്കും കാൽനടയാത്രക്കാരായ രണ്ടുപേർക്കും ഗുരുതര പരിക്ക്. കാർ ഡ്രൈവർ ആലപ്പുഴ പുന്നപ്ര തയ്യിൽവീട്ടിൽ റിസാഫ് അലി, കാൽനടയാത്രക്കാരായ കായംകുളം കൃഷ്ണപുരം ചേങ്ങറ തെക്കതിൽ രവി (45), ബന്ധു ചേങ്ങറതെക്കതിൽ ശരത് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഇടുക്കി നെടുങ്കണ്ടം പച്ചടി മുതിയിടത്ത് ചേങ്ങര തെക്കതിൽ റോയിക്ക് (50) നിസ്സാര പരിക്കേറ്റിട്ടുണ്ട്. റിസാഫ് അലിയുടെ തലക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ ഓച്ചിറ പ്രീമിയർ ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ 6.30ന് ആണ് അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ചു. ഇതോടെ നിയന്ത്രണംവിട്ട ലോറി റോഡിന്‍റെ വശത്തുകൂടി നടന്നുപോയവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story