Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:36 AM IST Updated On
date_range 6 May 2022 5:36 AM ISTകുന്നുംപുറം ചെറുകിട കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൊട്ടാരക്കര: വേനൽക്കാലത്ത് ഉള്‍പ്പടെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളിലെ എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കരീപ്ര പഞ്ചായത്തിലെ കുഴിമതിക്കാട് വാര്‍ഡ് കുന്നുംപുറം ഭാഗം ഭൂജലാധിഷ്ഠിത ചെറുകിട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ 33 കുടുംബങ്ങള്‍ക്കാണ് ഗാര്‍ഹിക കുടിവെള്ള കണക്ഷന് ലഭ്യമാക്കിയത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ശിവപ്രസാദ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. പ്രശോഭ, വൈസ് പ്രസിഡന്‍റ് എസ്. ഓമനക്കുട്ടന്‍പിള്ള, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം. തങ്കപ്പന്‍, എ. അഭിലാഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സന്ധ്യാഭാഗി, എസ്. സുവിദ, സി. ഉദയകുമാര്‍, ഭൂജലവകുപ്പ് ജില്ല ഓഫിസര്‍ എസ്. സന്തോഷ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.വി. വില്‍സണ്‍, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഗോപകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. സമ്പൂര്‍ണ ഭരണഘടന സാക്ഷരത കാമ്പയിന്‍ (ചിത്രം) കൊട്ടാരക്കര: സമ്പൂര്‍ണ ഭരണഘടന സാക്ഷരത കാമ്പയിന്‍ 'ദി സിറ്റിസണ്‍' 2022 ന്‍റെ ഭാഗമായി കൊട്ടാരക്കര നഗരസഭതലത്തില്‍ ആരംഭിക്കുന്ന പഠന ക്ലാസുകളുടെ ഉദ്ഘാടനം മിനി സിവില്‍ സ്റ്റേഷനില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ പുലമണ്‍ കെ.ഐ.പി രവി നഗര്‍ മുതല്‍ മിനി സിവില്‍സ്റ്റേഷന്‍ വരെ വര്‍ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഫ്ലാഗ് ഓഫ് മന്ത്രി കെ.എന്‍. ബാലഗോപാലും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേലും ചേര്‍ന്ന് നിര്‍വഹിച്ചു. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപന്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്.ആര്‍. രമേശ്, ഫൈസല്‍ ബഷീര്‍, ജി. സുഷമ, സുജ, കെ. ഉണ്ണികൃഷ്ണന്‍ മേനോന്‍, ജനകീയ ആസൂത്രണം ജില്ല ഫെസിലിറ്റേറ്റര്‍ പി. അനില്‍കുമാര്‍, കില ഡയറക്ടര്‍ ജനറല്‍ ജോയി ഇളമണ്‍, ഡയറക്ടര്‍ സുധ, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story