Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:32 AM IST Updated On
date_range 6 May 2022 5:32 AM ISTപൂയപ്പള്ളിയിൽ പാറകയറ്റിവന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു
text_fieldsbookmark_border
ഓയൂർ: പൂയപ്പള്ളി ഓട്ടുമലയിൽ പാറകയറ്റിവന്ന ടിപ്പർ ലോറി കത്തിനശിച്ചു. കൊല്ലം മുട്ടക്കാവ് കണ്ണൻ ഗ്രാനൈറ്റിന്‍റെ ടിപ്പർ ലോറിയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പൊരിയക്കോട് വി.കെ റോക്സിൽ നിന്ന് പാറ കയറ്റി പുറത്തേക്കുവരുന്നതിനിടയിൽ ക്വാറിയിലെ കുത്തനെയുള്ള കയറ്റത്ത് െവച്ച് കാബിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയും തൊഴിലാളികൾ ചേർന്ന് വെള്ളം ഒഴിച്ചതോടെ തീ ആളിപ്പടരുകയുമായിരുന്നു. ഏഴോടെ കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സിന്‍റെ രണ്ട് യൂനിറ്റ് എത്തിയപ്പോഴേക്കും കാബിൽ പൂർണമായും കത്തിനശിച്ചിരുന്നു. വിദഗ്ധ പരിശോധന നടത്തിയെങ്കിൽ മാത്രമേ തീപിടിക്കാനുള്ള കാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story