Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:31 AM IST Updated On
date_range 6 May 2022 5:31 AM ISTകടമ്മനിട്ട സ്മാരക കവിതാ പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ഈ വര്‍ഷത്തെ കടമ്മനിട്ട സ്മാരക കവിതാപുരസ്കാരം അനിത തമ്പിക്ക് സ്പീക്കർ എം.ബി. രാജേഷ് സമ്മാനിച്ചു. 25000 രൂപയും ആശ്രാമം സന്തോഷ് രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എസ്. നാസര്‍, മാധ്യമപ്രവര്‍ത്തകന്‍ പി.കെ. അനില്‍കുമാര്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തി. പുരസ്കാര ജേതാവ് അനിത തമ്പി മറുമൊഴി നൽകി. ജില്ല സെക്രട്ടറി ഡി. സുകേശന്‍ സ്വാഗതവും കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്‍റ് അഡ്വ.പി.ബി. ശിവന്‍ നന്ദിയും പറഞ്ഞു. വിമലഹൃദയ സഖ്യസംഗമം (ചിത്രം) കൊല്ലം: പ്രയാസപ്പെടുന്നവർക്ക് ആശ്വാസവും വിശക്കുന്നവർക്ക് ഭക്ഷണവുമായി മാറാൻ എല്ലാവർക്കും കഴിയണമെന്ന് തില്ലേരി ബോധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് തിയോളജി രക്ഷാധികാരി ഫാ. പി.എസ്.ജോസഫ്. വിമല ഹൃദയ ഫ്രാൻസിസ്കൻ സഭ പ്ലാറ്റിനം ജൂബിലി സമാപനത്തിന്‍റെ ഭാഗമായി കൊട്ടിയം വിമല ഹൃദയ റിട്രീറ്റ് സെന്‍ററിൽ നടന്ന വിമലഹൃദയ സഖ്യസംഗമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.ഐ.എച്ച് ഡൽഹി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കോളിൻ മേരി അധ്യക്ഷത വഹിച്ചു. കൊല്ലം രൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ. ബിന്നി മാനുവൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.വൈ.എം രൂപതാ പ്രസിഡന്‍റ് കിരൺ ക്രിസ്റ്റഫർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story