Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവാർഡ് വിതരണവും...

അവാർഡ് വിതരണവും ബിരുദദാന ചടങ്ങും

text_fields
bookmark_border
must കൊല്ലം: കൊല്ലം യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗ്​ ബിരുദദാന ചടങ്ങും ഡോ.എ. യൂനുസ്​കുഞ്ഞി‍ൻെറ സ്മരണ നിലനിർത്താനായി ഫാത്തിമ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 'യൂനുസ് എക്സലൻസ് അവാർഡ്​'-മികവ് വിതരണവും ശനിയാഴ്ച നടക്കും. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്‍ററിൽ രാവിലെ ഒമ്പതിന്​ മേയർ പ്രസന്ന ഏണസ്റ്റ് ചടങ്ങ്​ ഉദ്​ഘാടനം ചെയ്യും. അബ്ദുൽ കലാം സാ​ങ്കേതിക സർവലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്​ മുഖ്യാതിഥി ആയിരിക്കും. ഷാജഹാൻ യൂനുസ് അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, എ.ഐ.സി.ടി.ഇ റിജനൽ ഡയറക്​ടർ ഡോ. രമേഷ് ഉണ്ണിത്താൻ, മുൻ വൈസ് ചാൻസലർ അബ്ദുൽ റഹ്മാൻ, ഫാത്തിമ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ്​ ​വൈസ്​ ചെയർമാൻ നൗഷാദ് യൂനുസ്​, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അഡ്വ. അൻസാർ യൂനുസ്, ഹാഷിം യൂനുസ്, ഡയറക്ടർ സയ്യാൻ നൗഷാദ് തുടങ്ങിയവർ പ​ങ്കെടുക്കും. ട്രസ്റ്റ്​ ​വൈസ്​ ചെയർമാൻ നൗഷാദ് യൂനുസ്​, യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്​ പ്രിൻസിപ്പൽ പി. ശ്രീരാജ്, വൈസ്​ പ്രിൻസിപ്പൽ ഡോ. നിതിൻരാജ്​, എം. മുകേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story