Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:29 AM IST Updated On
date_range 6 May 2022 5:29 AM ISTഉള്‍ക്കടലില്‍ ഉല്ലാസയാത്രക്കും കെ.എസ്.ആര്‍.ടി.സി
text_fieldsbookmark_border
കൊല്ലം: കൊല്ലത്തുനിന്ന് ഈമാസം 14ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയാല്‍ കൊച്ചിയില്‍നിന്ന് കപ്പലില്‍ ഉല്ലാസയാത്ര പോകാം. ആഡംബര സൗകര്യങ്ങളോടുകൂടിയ ജലയാനമായ നെഫെര്‍ട്ടിറ്റിയിൽ ഉല്ലാസയാത്ര നടത്തുന്നതിന് കൊച്ചിയിൽ എത്തിക്കുന്ന കണക്ഷൻ ബസാണ് കൊല്ലത്തുനിന്ന് തിരിക്കുന്നത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനും കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലും ചേര്‍ന്ന് മേയ് 14നാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. 14ന് രാവിലെ 4.30ന് ലോ ഫ്ലോര്‍ എ.സി ബസില്‍ പുറപ്പെട്ട് കൊച്ചിയിലെത്താം. കൊച്ചിയില്‍നിന്ന് ഒമ്പതിന് കപ്പല്‍ പുറപ്പെടും. യാത്ര പൂര്‍ത്തിയായശേഷം കൊച്ചിയില്‍നിന്ന് ബസില്‍ തന്നെ കൊല്ലത്ത് തിരികെയെത്താം. അഞ്ച് മണിക്കൂര്‍ നീളുന്നതാണ് ഉള്‍ക്കടല്‍ യാത്ര. കപ്പലിനുള്ളില്‍ മ്യൂസിക് വിത്ത് ഡി.ജെ, ഗെയിമുകള്‍, ബുഫെ ലഞ്ച്, കുട്ടികള്‍ക്കുള്ള പ്രത്യേക ഗെയിം സോണ്‍, തിയറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 3500 രൂപയും അഞ്ചുമുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 1800 രൂപയുമാണ് നിരക്ക്. കപ്പലിലെ ഭക്ഷണം ഉള്‍പ്പെടെയാണിത്. വിവരങ്ങള്‍ക്ക്: 9496675635, 8921950903, 7012669689, 9447721659. അപ്പലേറ്റ് കമ്മിറ്റി രൂപവത്കരിച്ചു കൊല്ലം: പഞ്ചവത്സര പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രോജക്ടുകളുടെ അംഗീകാരം/സാങ്കേതികാനുമതിയുമായി ബന്ധപ്പെട്ട് വെറ്റിങ് ഓഫിസറുടെ തീരുമാനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിന് അപ്പലേറ്റ് കമ്മിറ്റി രൂപവത്കരിച്ചു. ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്ത്നാണ് അധ്യക്ഷന്‍. കലക്ടര്‍ സെക്രട്ടറിയും. ജില്ല പ്ലാനിങ് ഓഫിസറാണ് കണ്‍വീനര്‍. കമ്മിറ്റി അംഗങ്ങളായി ജില്ല ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി, ജില്ല വികസന കമീഷണര്‍, ജോയന്‍റ് ഡയറക്ടര്‍ (തദ്ദേശഭരണ പൊതു സർവിസ്), ഡെപ്യൂട്ടി ഡയറക്ടര്‍ (എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്). പരാതിയുള്ള പ്രോജക്ടിനെ കുറിച്ച് വിദഗ്ദോപദേശം നല്‍കാനുള്ള ചുമതല വകുപ്പിലെ/വകുപ്പുകളിലെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും അംഗം ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story