Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:39 AM IST Updated On
date_range 5 May 2022 5:39 AM ISTഫ്രിഡ്ജിന് തീപിടിച്ച് വീടിന് നാശം
text_fieldsbookmark_border
ചാത്തന്നൂർ: ഇടിമിന്നലിൽ വീട്ടിൽ ഷോട്ട് സർക്യൂട്ട് ഉണ്ടായി ഫ്രിഡ്ജിന് തീപിടിച്ച് വീട് ഭാഗികമായി നശിച്ചു. ചിറക്കര പഞ്ചായത്തിൽ നെടുങ്ങോലം ചരുവിള വീട്ടിൽ സുധർമണിയുടെ വീട്ടിലെ അടുക്കളയിലിരുന്ന ഫ്രിഡ്ജിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് 6.45 നാണ് സംഭവം. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. അടുക്കളയിൽനിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് സംഭവം അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഉടൻ പരവൂർ നിലയത്തിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീകെടുത്തുകയായിരുന്നു. അടുക്കള ഭാഗികമായി കത്തിയമർന്നു. ഫ്രിഡ്ജിരുന്ന ഭാഗത്തെ ഭിത്തിയും പൂർണമായും തകർന്നു. അയൽവാസിയായ മാധവത്തിൽ സുദർശനന്‍റെ വീട്ടിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടിലെ ഫാനുകളും ലൈറ്റുകളും ശുചിമുറിയിലെ വൈദ്യുതീകരണവും പൂർണമായും നശിച്ചു. ചാത്തന്നൂരിൽ അപകടങ്ങൾ: ദേശീയപാതയിൽ ഗതാഗത സ്തംഭനം ചാത്തന്നൂർ: ദേശീയപാതയിൽ അപകടപരമ്പരയെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇന്നലെ അഞ്ചരയോടെ ചാത്തന്നൂർ ജങ്ഷനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിന് പിന്നാലെ ഏഴോടെ ടൂറിസ്റ്റ് ബസിൽ തടിലോറി തട്ടിയുണ്ടായ അപകടത്തെതുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. ടൂറിസ്റ്റ് ബസിന്‍റെ സൈഡ് ഗ്ലാസിൽ തട്ടിയെന്ന് പറഞ്ഞ് ഡ്രൈവർ ബസ് റോഡിൽനിന്ന് മധ്യഭാഗത്ത് നിർത്തിയിടുകയായിരുന്നു. അഞ്ചു കിലോമീറ്റർ ഭാഗത്ത് വാഹനങ്ങൾ നിരന്നതോടെ ആംബുലൻസുകളും ഗതാഗത കുരുക്കിൽപെട്ടു. തുടർന്ന് ഹൈവേ പൊലീസും ചാത്തന്നൂർ പൊലീസും എത്തിയാണ് ഗതാഗതക്കുരുക്ക് അഴിച്ചത്. ഈ രണ്ട് അപകടങ്ങൾ കൂടാതെ മൂന്ന് ചെറു അപകടങ്ങളും ദേശീയപാതയോരത്ത് നടന്നെങ്കിലും ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story