Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബന്ധുവിനെയും...

ബന്ധുവിനെയും പിതാവിനെയും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
കുളത്തൂപ്പുഴ: പിതാവിനെയും ബന്ധുവിനെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ. തെന്മല കെ.ഐ.പി ലേബർ കോളനിയിൽ കണ്ണന്‍ (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒന്നിന്​ രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്​ പ്രതി പിതാവി‍ൻെറ ബന്ധുവായ സുബ്രഹ്മണ്യ‍​ൻെറ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോയി വില്‍പന നടത്തിയിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം കണ്ണനും പിതാവ്​ മുരുകനും തമ്മിൽ വഴക്കുകൂടുന്ന ബഹളം കേട്ട് അവിടേക്കെത്തിയ സുബ്രഹ്മണ്യനെ ഇയാൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ്​ വീണ സുബ്രഹ്മണ്യനെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നത്​ തടഞ്ഞ പിതാവിനെയും ആക്രമിച്ചു. തലയ്ക്കു പരിക്കേറ്റ സുബ്രഹ്മണ്യനെയും മുരുകനെയും തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രജീഷ് കുമാർ, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ സുജിത്, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story