Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:35 AM IST Updated On
date_range 5 May 2022 5:35 AM ISTകുട്ടികളുടെ ഗ്രാമസഭ
text_fieldsbookmark_border
കുണ്ടറ: കൊറ്റങ്കര പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡും കേരളപുരം ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടന 'കലപില'യും ചേർന്ന് സംഘടിപ്പിച്ച വർണോത്സവത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. വാർഡംഗവും 'കലപില' ചെയർമാനുമായ ടി.എസ്. മണിവർണൻ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ, ബി. ജ്യോതിർനിവാസ്, ഫറൂക്ക് നിസാർ, ടി.സി. വിജയൻ, ഹെഡ്മിസ്ട്രസ് ജെ. ശ്രീലത, സ്റ്റാഫ് സെക്രട്ടറി പി.പി. ലൈലമ്മ, ഗായകൻ കേരളപുരം ശ്രീകുമാർ, ജെയ്സൺ തോമസ് എന്നിവർ സംസാരിച്ചു. പരാതി പരിഹാര അദാലത് നടത്തി (ചിത്രം) കുണ്ടറ: പഞ്ചായത്തിൽ വർഷങ്ങളായി തീർപ്പാക്കാതെ കിടന്ന പരാതികൾ ഉൾപ്പെടെ പരിഹരിക്കുന്നതിന് നടത്തിയ പരാതി പരിഹാര അദാലത് പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ആർ. ഓമനക്കുട്ടൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കോശി ഉമ്മൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ വിനോദ്, പഞ്ചായത്തംഗങ്ങളായ ദേവദാസൻ, ശശി, മുക്കൂട് രഘു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story