Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരാറുകാരനെ മാറ്റാൻ...

കരാറുകാരനെ മാറ്റാൻ പഞ്ചായത്ത്​ ഭരണസമിതി വാട്ടർ അതോറിറ്റി ഓഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
കുണ്ടറ: കരാറുകാരനെ മാറ്റണമെന്നും പഞ്ചായത്തിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നും ആവശ്യപ്പെട്ട്​ കരീപ്ര പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്​. ശോഭയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പഞ്ചായത്തംഗങ്ങൾ ജലവിഭവ വകുപ്പ് ഓഫിസ്​ ഉപരോധിച്ചു. സ്വന്തമായി കുടിവെളള പദ്ധതികൾ ഇല്ലാത്ത കരീപ്ര പഞ്ചായത്തിൽ കുടിവെള്ളം എത്തിയിട്ടും പൈപ്പുകൾ കേടായിട്ടും നാളുകളായി. പൈപ്പ് തകരാറുകൾ പരിഹരിക്കുന്നതിന്​ പഞ്ചായത്തംഗങ്ങളോ പഞ്ചായത്ത് പ്രസിഡന്‍റോ ഫോണിൽ വിളിച്ചാൽ പോലും എടുക്കുന്നതിന്​ അധികൃതർ കൂട്ടാക്കാറില്ല. വൈസ്​ പ്രസിഡന്‍റ്​ എസ്​. ഓമനക്കുട്ടൻപിള്ള, സ്​ഥിരംസമിതി അധ്യക്ഷരായ സന്ധ്യഭാഗി, ഉദയകുമാർ, സുവിത, മറ്റ് അംഗങ്ങളായ സന്തോഷ് സാമുവൽ, ഷീബ സജി, ഷീജ, ഉഷ, ഗീതാകുമാരി, പി.കെ. അനിൽകുമാർ, വൈ.റോയി, സുനിതകുമാരി, പി.ജി. തിലകൻ, സിന്ധു ഓമനക്കുട്ടൻ, ഗീതകുമാരി, പ്രശോഭ, എം.ഐ. റെയ്ച്ചൽ എന്നിവരാണ് ഉപരോധിച്ചത്. രണ്ടോടെ സ്​ഥലത്തെത്തിയ അസി. എൻജിനീയർ വെള്ളിയാഴ്ച മുതൽ ഓരോ വാർഡിലെയും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കരാറുകാരനെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി നൽകിയാൽ കർശന നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story