Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:30 AM IST Updated On
date_range 5 May 2022 5:30 AM IST'എലിപ്പനിക്കെതിരെ ജാഗ്രത വേണം'
text_fieldsbookmark_border
കൊല്ലം: വേനൽക്കാലത്ത് എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. എലിപ്പനി യഥാസമയം തിരിച്ചറിയുന്നതിനും ചികിത്സ നടത്തുന്നതിനുള്ള പരിശീലനം ജില്ലയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. തൊഴിലുറപ്പ്, ശുചീകരണതൊഴില്‍ കൃഷി, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൈകാലുകളിലെ മുറിവുകള്‍ ഉണങ്ങുന്നതുവരെ ഇത്തരം ജോലികള്‍ ഒഴിവാക്കുക. ഭക്ഷണ പദാർഥങ്ങള്‍ അടച്ച് സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന, കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, വയറ് വേദന, വയറിളക്കം എന്നിവ ലക്ഷണങ്ങളാണ്. ചികിത്സ തേടുമ്പോള്‍ ഡോക്ടറോട് തങ്ങളുടെ തൊഴില്‍ പശ്ചാത്തലം പറയണം. കട്ടി കൂടിയ റബര്‍ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍തന്നെ ചികിത്സ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story