Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമധ്യവയസ്കയുടെ...

മധ്യവയസ്കയുടെ കൊലപാതകം: റൂറൽ എസ്.പി സന്ദർശിച്ചു

text_fields
bookmark_border
മധ്യവയസ്കയുടെ കൊലപാതകം: റൂറൽ എസ്.പി സന്ദർശിച്ചു
cancel
അഞ്ചൽ: ഏരൂർ വിളക്കുപാറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തി​‍ൻെറ ഭാഗമായി ജില്ല റൂറൽ എസ്.പി കെ.ബി. രവി വിളക്കുപാറയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ഫെബ്രുവരി 26നാണ് വിളക്കുപാറ പാറവിള വീട്ടിൽ വത്സലയെ (55) വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊർജിതപ്പെടുത്തണമെന്നും കാട്ടി ഏരൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ, കൊല്ലപ്പെട്ട വത്സയുടെ മകൻ ഷിബു എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് എസ്.പി സന്ദർശനം നടത്തിയത്. മുഖ്യ അന്വേഷണോദ്യോഗസ്ഥനായ പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, ഏരൂർ എസ്.എച്ച്.ഒ എം.ജി വിനോദ്, എസ്.ഐ ശരലാൽ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story