Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡിൽ വാഴ നട്ട്...

റോഡിൽ വാഴ നട്ട് പ്രതിഷേധം

text_fields
bookmark_border
ചടയമംഗലം: കൊച്ചാലുംമൂട് - കുന്നുംപുറം കോളനി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. കൊച്ചാലുംമൂട്ടിൽ നിന്ന് കിഴുതോണി അംഗൻവാടി കോളനി റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. നൂറുകണക്കിന് വീടുകളും പട്ടികജാതി കോളനിയും അടക്കമുള്ള കുന്നുംപുറത്തേക്കുള്ള ഏക മാർഗമാണ് ഈ റോഡ്. പഞ്ചായത്ത്‌ അധികൃതർക്കും മറ്റും നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡിന്‍റെ ശോച്യനീയത പരിഹരിക്കാത്തതിലാണ് വാഴ നട്ട് പ്രതിഷേധിച്ചത്. സമരസമിതി രൂപവത്​കരിച്ച്​ കൂടുതൽ പ്രക്ഷോഭ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story