Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎല്ലാ ഇതര സംസ്ഥാന...

എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളത്തില്‍ സാക്ഷരരാക്കും -കെ.എന്‍. ബാലഗോപാല്‍

text_fields
bookmark_border
കൊട്ടാരക്കര: കേരളത്തില്‍ ജീവിക്കുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളത്തില്‍ സാക്ഷരരാക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭാഷ പഠിക്കുന്നതോടൊപ്പം കേരള സമൂഹവും മറുനാട്ടില്‍ നിന്ന് ഇവിടെയെത്തിയ തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിനും ഈ പദ്ധതി സഹായകരമാകുമെന്ന് 'ഭായി'മാരോട് ഹിന്ദിയില്‍ മന്ത്രി പറഞ്ഞു. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി കൊട്ടാരക്കര നഗരസഭയില്‍ സര്‍വേ ഫാറം പൂരിപ്പിച്ച്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍, വികസന കാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. രമേശ്, കൗണ്‍സിലര്‍മാരായ ജോളി പി. വര്‍ഗീസ്, തോമസ് പി. മാത്യു, ജി.സുഷമ, സുജ, ഷീല, പ്രേരക് സി. ഷീജ, ശശി കല, ജോണി ചക്കാല, മോഹനന്‍ എന്നിവരും സംസാരിച്ചു. പോക്​സോ: യുവാവ്​ പിടിയിൽ കുളത്തൂപ്പുഴ: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനാലുകാരിയെ സ്നേഹം നടിച്ച് കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം വഴിയിലുപേക്ഷിച്ച്​ കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. ചിതറ കൊച്ചുകലുങ്ക് ഷെമീര്‍ മന്‍സിലില്‍ ഷെമീറി (32)നെയാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഷെമീറിനെ വീട്ടില്‍ നിന്ന്​ പിടികൂടുകയായിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ചിതറ, കടയ്​ക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story