Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:35 AM IST Updated On
date_range 2 May 2022 5:35 AM ISTവ്രതശുദ്ധിയുടെ നിറവിൽ നാളെ പെരുന്നാൾ
text_fieldsbookmark_border
കൊല്ലം: പുണ്യ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവിൽ വിശ്വാസികൾ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഞായറാഴ്ച ശവ്വാൽ മാസപ്പിറവി കാണാത്തതിനാലാണ് ചൊവ്വാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനമായത്. മനസ്സും ശരീരവും പ്രാർഥനാനിർഭരമായ നോമ്പ് ദിനങ്ങൾ പിന്നിട്ടെത്തുന്ന വിശ്വാസികൾക്കായി പള്ളികളും ഈദ്ഗാഹുകൾ പെരുന്നാൾ നമസ്കാരത്തിനായി ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിത്ര് സകാത് വിതരണത്തിനുശേഷമാണ് പെരുന്നാൾ ആഘോഷിക്കുക. വിശ്വാസികൾ പുതു വസ്ത്രങ്ങളണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിനെത്തും. പ്രാർഥനക്ക് എത്തുന്നവര്‍ പരസ്പരം ആലിംഗനം ചെയ്ത് സ്‌നേഹസന്ദേശങ്ങള്‍ കൈമാറും. കുടുംബവീടുകള്‍ സന്ദര്‍ശിച്ചും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ചെറിയ പെരുന്നാള്‍ അവിസ്മരണീയമാക്കും. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസ്സും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story