Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമെഡിക്കൽ ക്യാമ്പും...

മെഡിക്കൽ ക്യാമ്പും ബോധവത്കരണവും

text_fields
bookmark_border
കുണ്ടറ: കുണ്ടറ പൗരസമിതി, കുണ്ടറ വൈ.എം.സി.എ, ജെ.സി.ഐ, ഹോസ്​പിറ്റൽ ജങ്ഷൻ ​െറസിഡന്‍റ്സ്​ അസോസിയേഷൻ, വേണൂസ്​ കോളജ്, വേണൂസ്​ ബ്ലഡ് ബാങ്ക്, മെഡികെയർ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയു. ട്രാക്ക് കുണ്ടറ യൂനിറ്റ് കൺവീനർ പ്രിൻസ്​ ജി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി ഡോ. ആതുരദാസ്​ അപകട രക്ഷാപ്രവർത്തന പരിശീലന ക്ലാസും ട്രാക്ക് പ്രസിഡന്‍റ് ശരത് ചന്ദ്രൻ ട്രാഫിക് ബോധവത്​കരണ ക്ലാസുമെടുത്തു. റമദാൻ റിലീഫ് കൊല്ലം: മുസ്​ലിം എജുക്കേഷൻ ഫ്രണ്ട് സംഘടിപ്പിച്ച റമദാൻ റീലിഫിന്‍റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ്​ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കുറ്റിയിൽ ശ്യാം അധ്യക്ഷത വഹിച്ചു. മേയ്ദിന റാലി കുണ്ടറ: സി.ഐ.ടി.യു, എ.ഐ.ടി.യു.സി കുണ്ടറ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മേയ്ദിന റാലിയും സമ്മേളനവും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എസ്​.എൽ സജികുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കുണ്ടറ ഏരിയ സെക്രട്ടറി ജെറോം അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story