Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീടിന്‍റെ താക്കോൽദാനം

വീടിന്‍റെ താക്കോൽദാനം

text_fields
bookmark_border
കുണ്ടറ: വിമൻസ്​ ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ടണും ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്​കൂളും ചേർന്ന് നടത്തുന്ന സ്​നേഹാലയം പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്‍റെ താക്കോൽ ദാനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ആർ. വേണുഗോപാലപിള്ള അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള ഹയർസെക്കൻഡറി തലത്തിലെ കുട്ടികൾക്കും കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദേവദാസ്​ ഹൈസ്​കൂൾ തലത്തിലേയും മെറിറ്റ് അവാർഡ് വിതരണം ചെയ്​തു. സ്​കൂൾ മാനേജർ സി.ആർ. രാധാകൃഷ്ണൻ, മുഖത്തല ബ്ലോക്ക് വികസനസമിതി അധ്യക്ഷ സുശീല, ബ്ലോക്ക് പഞ്ചായത്തംഗം ഫാറൂഖ് നിസാർ, ഇളമ്പള്ളൂർ പഞ്ചായത്തംഗം സി.എം. സെയ്​നുദ്ദീൻ, പ്രിൻസിപ്പൽ ബി. അനിൽകുമാർ, എച്ച്.എം കെ.രാജേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.എസ്​. സുധീഷ്, വിജയലക്ഷ്മിയമ്മ എന്നിവർ സംസാരിച്ചു. കരയോഗ മന്ദിരം ഉദ്ഘാടനം കുണ്ടറ: പേരയം എൻ.എസ്​.എസ് കരയോഗത്തിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം കൊല്ലം താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ ഡോ.ജി. ഗോപകുമാർ നിർവഹിച്ചു. ഫോട്ടോ അനാച്ഛാദനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. കരയോഗം പ്രസിഡന്‍റ് ആർ. ചെല്ലപ്പൻപിള്ള അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ല പഞ്ചായത്തംഗം സി. ബാൾഡുവിൻ, ആദിക്കാട് ഗിരീഷ്, പേരയം പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര, തടത്തിവിള രാധാകൃഷ്ണൻ, എം. തുളസീധരൻപിള്ള, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്​, ശ്രീകുമാരി നാരായണൻ നായർ, വിനോദ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story