Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകർമമണ്ഡലങ്ങളിൽ നിറഞ്ഞ...

കർമമണ്ഡലങ്ങളിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു ആർ. ശങ്കർ –പി. രാജേന്ദപ്രസാദ്

text_fields
bookmark_border
കൊല്ലം: കർമമണ്ഡലങ്ങളിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു ആർ. ശങ്കറിന്‍റേതെന്നും പുതിയ തലമുറക്ക്​ പ്രചോദനമായി അദ്ദേഹത്തി‍ൻെറ പ്രവർത്തനങ്ങൾ എന്നും നിലകൊള്ളുമെന്നും ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. ആർ. ശങ്കറി‍ൻെറ 114ാമത് ജന്മദിനാഘോഷം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്​ നേതാക്കളായ ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്​, സൂരജ് രവി, നെടുങ്ങോലം രഘു, കോയിവിള രാമചന്ദ്രൻ, എസ്​. വിപിനചന്ദ്രൻ, അൻസർ അസീസ്​, എസ്​. ശ്രീകുമാർ, ആദിക്കാട് മധു, കെ.ആർ.വി. സഹജൻ, കൃഷ്ണവേണി ശർമ, ഇടമൺ ഇസ്​മായിൽ, വി.എസ്​. ജോൺസൺ എന്നിവർ സംസാരിച്ചു. തൊഴിലവകാശം സംരക്ഷിക്കാൻ ഐ.എൻ.ടി.യു.സി എന്നും മുന്നിലുണ്ടാകും -എ.കെ. ഹഫീസ് (ചിത്രം) കൊല്ലം: തൊഴിലാളി ദ്രോഹ നയങ്ങൾ തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഐ.എൻ.ടി.യു.സി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് പറഞ്ഞു. ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി സമ്മേളനത്തി‍ൻെറ ഭാഗമായി ചാമക്കടയിൽ സംഘടിപ്പിച്ച ജില്ല തല പതാക ഉയർത്തൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഐ.എൻ.ടി.യു.സി എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി വനിത വിഭാഗം പ്രസിഡന്‍റ്​ കൃഷ്ണവേണി ജി. ശർമ, എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, അൻസർ അസീസ്, കെ.എം. റഷീദ്, ജനറൽ കൺവീനർ ഷാഫി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story