Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോഴിവളർത്തൽ പദ്ധതി...

കോഴിവളർത്തൽ പദ്ധതി ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
ചടയമംഗലം: സംസ്ഥാന പൗൾട്രി വികസന കോർപറേഷന്‍റെ കോഴിവളർത്തൽ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു. കെപ്കോ മാനേജിങ് ഡയറക്ടർ ഡോ. പി. സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 100 കോഴികളെ വളർത്താവുന്ന കൂടും കോഴികളെയും ആണ് വിതരണം ചെയ്തത്. കെപ്കോ ചെയർമാൻ പി.കെ. മൂർത്തി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയൽ, ജെ. നജീബത്ത്, കെ. ഉഷ, ആർ. ജയന്തിദേവി, ജി. ദിനേഷ്​കുമാർ, ബി.ഡി.ഒ ആർ. വിമൽചന്ദ്രൻ, ഹരി വി. നായർ എന്നിവർ സംസാരിച്ചു. ഹെല്‍ത്ത് കാര്‍ഡും പാസ്ബുക്കും ജില്ല കലക്ടര്‍ക്ക് കൈമാറി കൊല്ലം: പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ (കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം) ഗുണഭോക്താക്കള്‍ക്കുള്ള പാസ്ബുക്ക്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ കലക്ടര്‍ അഫ്‌സാന പര്‍വീണിന് പോസ്റ്റ് ഓഫിസ് സീനിയര്‍ സൂപ്രണ്ട് എ.ആര്‍.രഘുനാഥന്‍ കൈമാറി. ജില്ല വനിത ശിശു വികസന വകുപ്പ്, ജില്ല ശിശുസംരക്ഷണ ഓഫിസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ല ശിശുസംരക്ഷണ ഓഫിസര്‍ റ്റിജു റേച്ചല്‍ തോമസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story