Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനേരി‍െൻറ വഴിയെ...

നേരി‍െൻറ വഴിയെ സഞ്ചരിച്ച വ്യക്തിയാണ് നിർമലാനന്ദഗിരി -മന്ത്രി ജെ. ചിഞ്ചുറാണി

text_fields
bookmark_border
നേരി‍ൻെറ വഴിയെ സഞ്ചരിച്ച വ്യക്തിയാണ് നിർമലാനന്ദഗിരി -മന്ത്രി ജെ. ചിഞ്ചുറാണി പന്മന: ശാസ്ത്രത്തെയും ആത്മീയതയെയും കുട്ടിയോജിപ്പിച്ച നേരി‍ൻെറ വഴിയെ സഞ്ചരിച്ച വ്യക്തിത്വമാണ് സ്വാമി നിർമലാനന്ദഗിരിയെന്ന്​ മന്ത്രി ജെ. ചിഞ്ചുറാണി. പന്മന ആശ്രമ തീർഥാടനത്തോടനുബന്ധിച്ച് ആശ്രമത്തിൽ നടന്ന സ്വാമി നിർമലാനന്ദഗിരി അനുസ്മരണ സമ്മേളനത്തി‍ൻെറ ഭാഗമായുള്ള വനിത സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് പൊതുഇടം നിഷേധിക്കുന്നതായും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സ്ത്രീകൾ മുന്നോട്ടിറങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സൂസൻകോടി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ഷമി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജ് റിട്ട. പ്രഫസർ ഡോ.കെ. രാധാമണി, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അസോ. പ്രഫസർ ഡോ. ലക്ഷ്മി ശങ്കർ, ട്രാവൻകൂർ മെഡിക്കൽ കോളജ് അസോ. പ്രഫസർ ഡോ. വേണീകൃഷ്ണ, ഡോ.കെ.പി. വിജയലക്ഷ്​മി, ശുഭ എന്നിവർ സംസാരിച്ചു. തുടർന്ന് ഗോ സേവാഗതി വിധിയുടെ നേതൃത്വത്തിൽ ഗോ പ്രദർശനം, ഗോപൂജ എന്നിവ നടന്നു. ഗോ പൂജയ്ക്ക് സ്വാമി നിത്യ സ്വരൂപാനന്ദ, സമാധി ക്ഷേത്രം മേൽശാന്തി താമര മഠം നാരയണൻ നമ്പൂതിരി, ബ്രഹ്മചാരി സജിത് ചൈതന്യ എന്നിവർ നേതൃത്വം നൽകി. പഞ്ചഗവ്യ മനുഷ്യ ചികിത്സ, ഗോ ആധാരിത കൃഷി എന്ന വിഷയത്തിൽ സെമിനാർ നടന്നു. അഡ്വ. ബി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചഗവ്യസിദ്ധൻ ചന്ദ്രശേഖരപിള്ള മുഖ്യ പ്രഭാഷണം നടത്തി. വീണാതാരംഗ്, പി.ജി ഓമനക്കുട്ടൻ, പി. ഗോപകുമാർ, നാഗേഷ് എന്നിവർ സംസാരിച്ചു. നടന സന്ധ്യയും നടന്നു. മേയ് ഒന്നിന്​ ശാസ്ത്ര സമ്മേളനം നടക്കും. 10ന് കേരള സർവകലാശാല വി.സി. ഡോ. വി.പി മഹാദേവൻ ഉദ്​ഘാടനം ചെയ്യും. കേരള അക്കാദമി ഓഫ് സയൻസ് പ്രസിഡൻറ് ഡോ. ജി.എം. നായർ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story