Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമന്ത്രിസഭ വാര്‍ഷികാഘോഷ...

മന്ത്രിസഭ വാര്‍ഷികാഘോഷ സമാപനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കൊല്ലം: ജില്ലയിലെ മന്ത്രിസഭ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം. ആശ്രാമം മൈതാനത്ത് വൈകീട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ഏപ്രില്‍ 25ന് ആശ്രാമം മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും സെമിനാറുകളും പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുത്ത കലാപരിപാടികളും അരങ്ങേറി. വിവിധ വകുപ്പുകളുടെ 62 സ്റ്റാളുകളിലായി സര്‍ക്കാറി‍ൻെറ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും അവതരിപ്പിച്ചു. 103 കൊമേഴ്‌സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉൽപന്ന പ്രദര്‍ശനവും വില്‍പനയും നടന്നു. സർവിസ് സ്റ്റാളുകള്‍ വഴി തത്സമയ ചികിത്സ, ഐ.ടി സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി. കൃഷി-മൃഗസംരക്ഷണം, പൊലീസ് വകുപ്പുകളുടെ പ്രത്യേക പ്രദര്‍ശനവും വേദിയില്‍ നടന്നു. പൊലീസ് കെ-9 ശ്വാന സേനയുടെ പ്രകടനങ്ങള്‍ വേറിട്ടുനിന്നു. കേരളത്തി‍ൻെറ തനത് രുചികളുമായി കുടുംബശ്രീ ഫുഡ് കോര്‍ട്ടും ജനശ്രദ്ധ നേടി. കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഡോ. സുജിത്ത് വിജയന്‍പിള്ള, കെ.ബി. ഗണേഷ് കുമാര്‍, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.എസ്. സുപാല്‍, പി.സി. വിഷ്ണുനാഥ്, സി.ആര്‍. മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയല്‍, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, സബ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ, സംഘാടകസമിതി വൈസ് ചെയര്‍മാനായ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുന്നത്ത്, കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്.എസ്. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story