Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാർ പുരയിടത്തിലേക്ക്...

കാർ പുരയിടത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു

text_fields
bookmark_border
അഞ്ചൽ: മതുരപ്പ ഈട്ടിമൂട് ജങ്​ഷന് സമീപം കാർ നിയന്ത്രണംവിട്ട് റോഡരികിലെ പുരയിടത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. പ്രഭാതസവാരിക്കാരാണ് അപകടം നടന്ന വിവരം നാട്ടുകാരെ അറിയിച്ചത്. മറിഞ്ഞ കാർ നാട്ടുകാർ ചേർന്ന്​ ഉയർത്തി. പനച്ചവിള ഭാഗത്തുനിന്നും തടിക്കാട് ഭാഗത്തേക്കുപോയ കാറാണ് അപകടത്തിൽപെട്ടത്. വണ്ടി ഓടിച്ചയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിൽ മറ്റ് യാത്രക്കാരാരും ഇല്ലായിരുന്നു. തടിക്കാട് സ്വദേശിയുടേതാണ് കാർ. -------------------------------------- യാത്രയയപ്പ് നൽകി (ചിത്രം) കൊട്ടാരക്കര: കേരള പൊലീസ്​ ഓഫിസേഴ്സ്​ അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം സർവിസിൽനിന്നും വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി. കൊട്ടാരക്കര ജൂബിലി മന്ദിരം ഹാളിൽ നടന്ന യാത്രയയപ്പ് യോഗം കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവി കെ.ബി. രവി ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. എഴുകോൺ പൊലീസ്​ സ്റ്റേഷൻ സബ് ഇൻസ്​പെക്ടർമാരായ ഡി. രവികുമാർ, ആർ. ജയചന്ദ്രൻ, കൊല്ലം റൂറൽ സി ബ്രാഞ്ച് സബ് ഇൻസ്​പെക്ടർ മാത്യു വർഗീസ്​, സബ് ഇൻസ്​പെക്ടർ സാബു വർഗീസ്​, കൊട്ടാരക്കര പൊലീസ്​ സ്റ്റേഷൻ സബ് ഇൻസ്​പെക്ടർമാരായ എസ്​. ഷാജൻ​, ബി. ഗംഗാദത്തൻ, ഡി.എച്ച്.ക്യു.എം.റ്റി വിഭാഗം സബ് ഇൻസ്​പെക്ടർ പി. ഉദയൻ, പുത്തൂർ പൊലീസ്​ സ്റ്റേഷൻ അസിസ്റ്റന്‍റ്​ പൊലീസ്​ സബ് ഇൻസ്​പെക്ടർ ടി. സുശീലൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ​അസോസിയേഷൻ റൂറൽ ജില്ല പ്രസിഡന്‍റ്​ എം. രാജേഷ്​ അധ്യക്ഷത വഹിച്ചു. റൂറൽ അഡീഷനൽ എസ്​.പി എസ്​. മധുസൂദനൻ, സ്​പെഷൽ ബ്രാഞ്ച് ഡിവൈ.എസ്​.പി ഷൈനു തോമസ്​, ഡി.സി.ആർ.ബി, ഡിവൈ.എസ്​.പി ടി. അനിൽകുമാർ, കൊട്ടാരക്കര പൊലീസ്​ ഇൻസ്​പെക്ടർ ജോസഫ് ലിയോൺ, കേരള പൊലീസ്​ അസോസിയേഷൻ സംസ്​ഥാന നിർവാഹക സമിതി അംഗം ടി. അജിത് കുമാർ, പൊലീസ്​ സൊസൈറ്റി സെക്രട്ടറി, ബി.എസ്​. സനോജ്, കെ.പി.ഒ.എ ജില്ല ജോയന്‍റ്​ സെക്രട്ടറി നിക്സൺ ചാൾസ്​, വൈസ്​ പ്രസിഡന്‍റ്​ എസ്​.എൽ. സുജിത്, സംസ്​ഥാന നിർവാഹകസമിതി അംഗം എസ്​. നജീം, കെ. ഉണ്ണികൃഷ്ണ പിള്ള, ജി. ശ്രീകുമാർ, കെ.എസ്. ദീപു​, എ. ഷാജഹാൻ, ടി.കെ. മധുക്കുട്ടൻ, ജില്ല ട്രഷറർ ആർ. രാജീവൻ, ജില്ല സെക്രട്ടറി ആർ.എൽ. സാജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story