Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅലിഫിന്​ മുച്ചക്ര...

അലിഫിന്​ മുച്ചക്ര വാഹനമെത്തി

text_fields
bookmark_border
ശാസ്താംകോട്ട: സുഹൃത്തുക്കൾ എടുത്തുകൊണ്ട്​ നടക്കുന്ന ചിത്രത്തിലൂടെ വൈറലായ അലിഫ്​ മുഹമ്മദ്​ ഇനിമുതൽ മുച്ചക്രവാഹനത്തിൽ സഞ്ചരിക്കും. നേര​േത്ത നൽകിയ ഉറപ്പ്​ പ്രകാരം സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അലിഫിന്​ വാഹനം എത്തിച്ചുനൽകി. വ്യാഴാഴ്ച ദേവസ്വം ബോർഡ് കോളജിൽ വച്ച്​ സി.ആർ. മഹേഷ് എം.എൽ.എയും ആര്യാടൻ ഷൗക്കത്തും ചേർന്ന് വാഹനം കൈമാറി. പ്രദീപ് കുമാർ, ഉല്ലാസ് കോവൂർ, എബി പാപ്പച്ചൻ, എസ്.എം. ഇക്ബാൽ, ഷാൻ, സൈറസ് പോൾ, ശാസ്താംകോട്ട റഷീദ് എന്നിവരും പ​ങ്കെടുത്തു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം: പ്രതി പിടിയിൽ ശാസ്താംകോട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ ബലാത്സംഗം ചെയ്​തെന്ന കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിലായി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഇടവന ഭവനത്തിൽ മിഥുൻ ജോൺസൺ (31) ആണ് കഴിഞ്ഞദിവസം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന്​ പിടിയിലായത്. ശൂരനാട് സ്വദേശിയായ യുവതി ​െപാലീസിൽ പരാതി നൽകിയ ശേഷം ശാസ്താംകോട്ട മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. വിവാഹവാഗ്ദാനം നൽകി മൂന്നുവര്‍ഷമായി ഇയാൾ ബലാത്സംഗം ചെയ്​തെന്നായിരുന്നു പരാതി. വിദേശത്തും നാട്ടിലും വെച്ചായിരുന്നു പീഡനം. യുവതി അറിയാതെ മറ്റൊരു പെൺകുട്ടിയുമായി മിഥുന്‍റെ വിവാഹ നിശ്ചയവും ഇതിനിടെ നടന്നു. ഇത് മറച്ചു വെച്ചും ഇയാൾ വീണ്ടും ബന്ധം തുടർന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം വിദേശത്തുവെച്ച് നടത്താനും പ്രതി ശ്രമിച്ചു. ഇതറിഞ്ഞ യുവതി ശൂരനാട് ​െപാലീസിൽ പരാതി നൽകുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story