Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:36 AM IST Updated On
date_range 29 April 2022 5:36 AM ISTറമദാന്‍ റീലിഫ് വിതരണം
text_fieldsbookmark_border
പത്തനാപുരം: ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാന്‍ റിലീഫ് നടത്തി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഡോ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. എ.എം.ആർ. ഹാഷിം റമദാന്‍ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ട്രഷറർ കെ.എന്‍.ആർ. അബ്ദുൽ റഷീദ്, എം.എം. ജലീൽ പുനലൂർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീർ, അനസ് പത്തനാപുരം, പുന്നല ശിഹാബ്, ഷിഫിൻ തലച്ചിറ, ചെമ്പനരുവി ഷാജഹാൻ, പുന്നല കബീർ, വഹാബ് പത്തനാപുരം, മുഹമ്മദലി, അബൂസിയർ, അൻസറുദ്ദീൻ കാര്യറ, ഷിബു താന്നിവിള എന്നിവർ സംസാരിച്ചു. പടം..... ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റമദാന്‍ റിലീഫ് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
